തൃപ്രയാർ: തിരുവോണനാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ക്ഷേത്രം റോഡിലെ ഹരേരാമ ഷോപ്പിംഗ് കോപ്ലക്‌സിൽ സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എം. അഹമ്മദ് അദ്ധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ ശുഭ സുരേഷ്, എം.ആർ. ദിനേശൻ, ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അഷറഫ്, രജനി ബാബു, പഞ്ചായത്ത് അംഗങ്ങളായ സിജോ പുലിക്കോട്ടിൽ, ആന്റോ തൊറയൻ, സി.എസ്. മണികണ്ഠൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.ബി. മായ, സി.കെ. കൃഷ്ണകുമാർ, ബെന്നി തട്ടിൽ, പി.സി. ശശിധരൻ, എം.വി. പവനൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |