തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എൻ.സി.പി (എസ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ഇ.എം.എസ് സ്‌ക്വയറിൽ 'സ്വാതന്ത്ര്യ സമര സത്യഗ്രഹം' സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എൽ ജോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ രാജൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. രഘു കെ. മാരാത്ത്, വേണു വെണ്ണറ, എം. പത്മിനി, ഇ.എ ദിനമണി, വിശാലാക്ഷി മല്ലിശ്ശേരി, യു.കെ ഗോപാലൻ, കെ.എം സൈനുദ്ധീൻ, സി.കെ രാധാകൃഷ്ണൻ, ടി.ജി സുന്ദർലാൽ, വി.എം നയന, ഇ.എസ് ശശിധരൻ, അഡ്വ. കെ.എൻ വിവേകാനന്ദൻ, വിജിതവിനുകുമാർ, ഗോകുൽ വേതോടി, സഞ്ചു കാട്ടുങ്ങൽ, അണിമ രാജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |