തൃശൂർ: സാർവ്വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനത്തിൽ എം.ടിക്ക് ആദരമർപ്പിച്ച് ഒന്നാംവേദിയിൽ എം.ടി: കാലം കഥ കാഴ്ച എന്ന പേരിൽ മുഴുവൻ സെഷനുകളും എം.ടി.യുടേതു മാത്രമായി മാറി.വിവിധ സെഷനുകൾ ബഷീർ വേദിയിലെ പരിപാടികൾ എം.ടി.യുടെ ആരാധകർ സ്വന്തമാക്കി. എം.ടി.യുടെ മഞ്ഞ്, നാലുകെട്ട് നോവലുകൾ അടിസ്ഥാനമാക്കി മനോജ് ഡി. വൈക്കത്തിന്റെ സാഹിത്യഫോട്ടോഗ്രാഫി പ്രദർശനം തൃശൂർ ഫൈൻ ആർട്‌സ് കോളേജിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സാഹിത്യശില്പശാലയും ശ്രദ്ധേയമായി. പള്ളിയറ ശ്രീധരൻ ക്യാമ്പ് ഡയറക്ടറും പ്രിയ എ.എസ്. ക്രിയേറ്റീവ് ഡയറക്ടറുമായ ശില്പശാലയിൽ പ്രിയരാജ് ഗോവിന്ദരാജ്, ഷേർളി സോമസുന്ദരൻ, ശധ ഷാനവാസ്, സി.ആർ.ദാസ്, സംഗീത ചേനംപുല്ലി, ഇ.എൻ.ഷീജ, സിജിത അനിൽ, അൻവർ അലി, ശ്രീദേവി പ്രസാദ് എന്നിവർ കുട്ടികളുമായി ആശയങ്ങൾ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |