വരന്തരപ്പിള്ളി: ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10ന് 5 സെന്റീ മീറ്റർ വീതം ഉയർത്തും. ഇതോടെ ഡാമിൽ നിന്നും സെക്കൻഡിൽ 14.08 ക്യൂബിക് മീറ്റർ വെള്ളം കുറുമാലിപ്പുഴയിലേക്ക് കൂടുതലായി ഒഴുകിയെത്തും. നിലവിൽ വൈദ്യുതോൽപ്പാദനത്തിനായി സെക്കൻഡിൽ 6.36ക്യുബിക് മീറ്റർ ജലവും സ്ലൂയിസ് വാൽവ് വഴി സെക്കൻഡിൽ 10 ക്യൂബിക് മീറ്റർ വെള്ളവും തുറന്നു വിടുന്നുണ്ട്. നാലു ഷട്ടറുകൾകൂടി ഉയർത്തി കൂടുതലായി വെള്ളം തുറന്നുവിടുന്നതോടെ കുറുമാലിപ്പുഴയിൽ അഞ്ച് മുതൽ എട്ട് സെന്റീ മിറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |