തൃപ്രയാർ: ജില്ലാ ഈഴവ സഭ വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണ സമ്മേളനം 24ന് വൈകീട്ട് 3 ന് നാട്ടിക സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ആദ്ധ്യാത്മിക പ്രഭാഷണം, സാമ്പത്തിക സഹായ വിതരണം, പുതിയ മെമ്പർമാർക്ക് സഭയുടെ സർട്ടിഫിക്കറ്റ് വിതരണം എന്നിവയുണ്ടാവും. സഭ പ്രസിഡന്റ് ടി.കെ ഷൺമുഖൻ അദ്ധ്യക്ഷത വഹിക്കും. നാട്ടിക ശ്രീനാരായണ ഗുരു കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ഷിബു ഉദ്ഘാടനം ചെയ്യും. സ്വാമി ദിവ്യാനന്ദഗിരി( ശിവഗിരി മഠം) ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. ഡോ.കെ.കെ.വിഷ്ണുഭാരതീയ സ്വാമി വിദ്യാഭ്യാസ അവാർഡ് സമർപ്പിക്കും. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത സാമ്പത്തിക സഹായ വിതരണം ചെയ്യും. റിട്ട. മേജർ പ്രൊഫ.ഡോ.സി.എൻ.വിശ്വനാഥൻ മെമ്പർഷിപ്പ് വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |