വടക്കാഞ്ചേരി : വൈദ്യുതി വകുപ്പിന്റെ അനാസ്ഥ. ഓട്ടുപാറയിൽ കുന്നംകുളം റോഡിലെ കാന നിർമ്മാണത്തിന്റെ ഭാഗമായി ട്രാൻസ് ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനിടെ വൈദ്യുതി പ്രവഹിച്ച് കരാർ തൊഴിലാളിക്ക് ഗുരുതര പരിക്ക്. കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തൻചിറ ഉന്നതിയിൽ പ്രസാദിനെ (39) പേരാമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ലൈൻ ഓഫ് ചെയ്താണ് പ്രവർത്തനം നടന്നിരുന്നത്. ഇതിനിടയിൽ ആരോ എൽ.ടി ലൈനിന്റെ ഫ്യൂസ് കുത്തുകയും, ഈ സമയത്ത് ജനറേറ്റർ പ്രവർത്തിക്കുകയും ചെയ്തതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. ജൂണിൽ കുമരനെല്ലൂരിൽ ലൈനിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടെ ചാത്തൻചിറ ഉന്നതിയിൽ ചാമിയുടെ മകൻ സുധാകരൻ (45) ഷോക്കേറ്റ് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |