തൃശൂർ: അമല മെഡിക്കൽ കോളജിൽ അദ്ധ്യാപകർക്കും ഡോക്ടർമാർക്കുമായുള്ള ചതുർദിന ശിൽപ്പശാലയ്ക്ക് തുടക്കം. ലൈബ്രറി ആൻഡ് റിസർച്ച് ഡോക്യുമെന്റേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ശിൽപ്പശാല ബംഗളൂരു ധർമ്മാരാം വിദ്യാ ക്ഷേത്രം ഫാക്കൽറ്റി അംഗം ഫാ. ഡോ. ജോൺ നിലങ്കാവിൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ചീഫ് ലൈബ്രേറിയൻ പ്രൊഫ. ഡോ. എ.ടി. ഫ്രാൻസിസ്, കോ ഓർഡിനേറ്റർ ഗ്ലാഡിസ് ജോർജ് എന്നിവർ സംസാരിച്ചു. ഡോ. ജോൺ നീലങ്കാവിൽ, ഡോ. എ.ടി. ഫ്രാൻസിസ്, ഡോ. ഡിജോ ഡേവിസ്, വി.ജെ. ലിറ്റി, ഗ്ലാഡിസ് ജോർജ് എന്നിവർ ക്ലാസ് നയിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി 30 അദ്ധ്യാപകരും ഡോക്ടർമാരും ലൈബ്രേറിയന്മാരും പങ്കെടുത്തു. ശിൽപ്പശാല വെള്ളിയാഴ്ച സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |