ചാലക്കുടി: റംബൂട്ടാന്റെ ആസ്ഥാനത്തേയ്ക്ക് വിലക്കുറവിൽ റംബൂട്ടാൻ എത്തിച്ച് ഹോർട്ടി കോർപ്പ്. മൂവാറ്റുപുഴയിലെ തോട്ടങ്ങളിൽ നിന്ന് ഹോർട്ടി കോർപ്പിന്റെ തൃശൂർ ജില്ലാ സംഭരണ കേന്ദ്രമാണ് ഒരു ടൺ റംബൂട്ടാൻ എത്തിച്ചത്. എൻ 18 ഇനത്തിൽപ്പെട്ട പഴത്തിന് കിലോയ്ക്ക് 150 രൂപ നിരക്കിലാണ് വിൽപ്പന. കേരളത്തിൽ ഏറ്റവും കൂടുതൽ റംബൂട്ടാൻ വിറ്റഴിയുന്ന അതിരപ്പിള്ളയിൽ 180 മുതൽ 200 രൂപവരെയാണ് വില. അതുകൊണ്ടുതന്നെ സൗത്ത് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷി വകുപ്പിന്റെ ചാലക്കുടി ഹോർട്ടി കോർപ്പ് ഹരിത സൂപ്പർ മാർക്കറ്റിൽ വിൽപ്പന തകൃതിയായി നടക്കുന്നത്. വലിപ്പത്തിലും മധുരത്തിലും ഇവ മുന്നിലാണ്. കേരളത്തിൽ റംബൂട്ടാൻ കൃഷി വ്യാപിക്കുന്നതിന്റെ സൂചനയാണ് മുവാറ്റുപുഴയിലെ തോട്ടങ്ങളിൽ നിന്നുള്ള ഇവയുടെ ചേക്കേറ്റമെന്നാണ് സൂചന. പരിയാരമാണ് കൃഷിയുടെ ഈറ്റില്ലം.
മലേഷ്യൻ വിഭാഗത്തിലെ ചുവന്നു തുടുത്തതും വലിപ്പമേറിയതുമായ ഇനങ്ങൾ ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. മലേഷ്യൻ ഇനത്തിലെത്തന്നെ മഞ്ഞയും പരിയാരത്തിന്റെ മണ്ണിൽ വേരോടുന്നുണ്ട്.
അതിരപ്പിള്ളി വിനോദ സഞ്ചാരികളെ ആകർഷിക്കും വിധം കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും പരിയാരത്ത് ഇവയുടെ വിൽപ്പനയ്ക്ക് കുറവില്ല. വിലയിൽ വലിയ വ്യത്യാസമില്ലാതെ തുടരുമ്പോൾ തെക്കൻ ജില്ലയിൽ നിന്നെത്തിയ പുതിയ അതിഥിക്ക് ഇനിയും വൻ ഡിമാൻഡുണ്ടാകുമെന്ന് ഉറപ്പാണ്.
വിഷ രഹിതമായ പച്ചക്കറികൾക്കൊപ്പം ഹോർട്ടി കോർപ്പ് ഷോപ്പിൽ റംപൂട്ടാൻ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് ആശ്വാസമാണ്.
നഗരസഭ കൗൺസിലർ വി.ജെ.ജോജി,കേരള കോൺഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡന്റ് പോളി വടക്കൻ.
വിലകുറവിൽ മികച്ച റംപൂട്ടാൻ കിട്ടിയതോടെ ധാരാളം ആളുകൾ വാങ്ങാനെത്തുന്നു
മധു തൂപ്രത്ത്്ഷോപ്പ് ജീവനക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |