പാവറട്ടി: സംസ്ഥാന സർക്കാരിന്റെ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ഷേത്രകലാ അക്കാഡമിയുടെ ചുമർചിത്ര കലയ്ക്കുള്ള 2023-2024 ലെ പുരസ്‌കാരത്തിന് ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ എം. നളിൻബാബു അർഹനായി. 7500 രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങിയ പുരസ്‌കാരം സെപ്തംബർ രണ്ടാം വാരത്തിൽ കണ്ണൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 35 വർഷമായി ചുമർചിത്ര കലാരംഗത്ത് പ്രവൃത്തിക്കുന്ന നളിൻബാബു അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, തീരുമാന്ധാംകുന്നു ദേവിക്ഷേത്രം, മമ്മിയുർ ക്ഷേത്രം തുടങ്ങി 15 ലധികം ക്ഷേത്രങ്ങളിൽ ചുമർചിത്ര രചന നടത്തിയിട്ടുണ്ട്. പെരുവല്ലൂരിലെ അന്തരിച്ച കവി കെ. ബി. മേനോന്റെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |