തൃശൂർ: ഡോ. ബീന കെ.ആർ രചിച്ച ബുദ്ധ ദർശനത്തിന്റെ സ്വാധീനം ഒരു അന്വേഷണം 'വള്ളത്തോൾ മുതൽ വൈലോപ്പിള്ളി വരെ' എന്ന പുസ്തകത്തിന്റെ പ്രകാശനം 31ന് രാവിലെ 10ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി നിർവഹിക്കും. കാലടി സർവകലാശാല ബുദ്ധിസ്റ്റ് സെന്റർ ഡയറക്ടർ ഡോ. അജയ് എസ്.ശേഖർ പുസ്തകം ഏറ്റുവാങ്ങും. ഡോ. എൻ.ആർ.ഗ്രാമപ്രകാശ് പുസ്തക പരിചയം നിർവഹിക്കും. നാട്ടിക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. എൻ.കെ.അക്ബർ എം.എൽ.എ, അഡ്വ. കെ.ആർ.വിജയ, എം.എ.ഹാരിസ് ബാബു എന്നിവർ ആശംസകൾ അർപ്പിക്കും. നാട്ടിക സെക്ക്യുലർ ഫോഴ്സ് ഫോർ ഇന്ത്യ ആണ് സംഘാടകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |