ഗുരുവായൂർ: സംഗീതജ്ഞ എം.എസ്. സുബ്ബ ലക്ഷ്മിയുടെയും ത്യാഗരാജൻ സദാശിവത്തിന്റെയും ജീവിതം മുൻനിറുത്തി ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ രചിച്ച 'ശിവം ശുഭം' എന്ന പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങിൽ ദേവസ്വം ചെയർമാൻ പ്രൊഫ. വി. കെ. വിജയൻ, ഡോ. ശ്രീവത്സൻ.ജെ. മേനോൻ, ഷിബു ചക്രവർത്തി, ബിജിബാൽ, ഡോ. രാജശ്രീ വാര്യർ, സിത്താര കൃഷ്ണകുമാർ, എം.എസ്. സുബ്ബുലക്ഷ്മിയുടെ ചെറുമകൻ വി. ശ്രീനിവാസൻ, സന്നിധാനന്ദൻ എന്നിവർ ചേർന്നാണ് പുസ്തകപ്രകാശനം നിർവഹിച്ചത്. 38 അദ്ധ്യായങ്ങളിലാണ് പുസ്തകം. ടി.എം.വേണു, ബി.കെ.ഹരിനാരായണൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി സുബ്ബലക്ഷ്മിയുടെ കൊച്ചുമക്കളായ എസ്. ഐശ്വര്യ, എസ്. സൗന്ദര്യ എന്നിവർ അവതരിപ്പിച്ച കച്ചേരിയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |