തൃശൂർ: കുടുംബ ബന്ധത്തിന്റെ അകലം ഇല്ലാതാകുമ്പോൾ മാത്രമാണ് നല്ല മാതൃകകളുണ്ടാകുന്നതെന്ന് റേഞ്ച് ഡി.ഐ.ജി: എസ്. ഹരിശങ്കർ. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മെൻസ് അസോസിയേഷന്റെ ഏകദിന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം ഡോ. മാർ യോഹന്നാൻ യോസിഫ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. സിന്റോ ജോസ് കശീശ അദ്ധ്യക്ഷനായി. റീമ ജോസഫ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. സണ്ണി എസ്. കൂള കശീശ, ജോയ് സൈമൺ, ആന്റോ ഡി. ഒല്ലൂക്കാരൻ എന്നിവരെ ആദരിച്ചു. ജോസ് വെങ്ങാശ്ശേരി, അബി ജെ. പൊന്മാണിശ്ശേരി, ടിന്റോ തിമോത്തി, ജാക്‌സ് ചാണ്ടി, മേരി പോൾ, നീതു ലിന്റോ, മെറീജ് തിമോത്തി, പ്രിൻസ് മാളിയേക്കൽ, സ്റ്റാൻലി ജോൺ, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |