തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയുടെ സ്ഥാപക ഡയറക്ടർ മോൺ. മാത്യു മുരിങ്ങാത്തേരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ നാഷണൽ ഹെൽത്ത് കെയർ മിഷനറി അവാർഡ് ഒഡീഷ സ്വദേശി ഡോ. അജിത് റൊണാൾഡ് ഗുരുബചൻ സിങ്ങിന്. 50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഒഡീഷയിലെ ഇവാൻജലിക്കൽ മിഷൻ ആശുപത്രി കേന്ദ്രമായി അമ്പത് വർഷത്തിലധികമായി പ്രവർത്തിക്കുന്നു. ഒക്ടോബർ നാലിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ജൂബിലി ആശുപത്രിയിൽ 60 വർഷം സേവനമനുഷ്ടിച്ച ഡോ. ഏഡൻവാലയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഭാഷണ പരമ്പരയും നടത്തും. ഡോ. ശശി തരൂർ എം.പി. പ്രഭാഷണം നടത്തുമെന്ന് ഫാ. മുണ്ടൻകുരിയൻ, ഡോ.ബെന്നി ജോസഫ് നീലങ്കാവിൽ, ഡോ. പി.ആർ. വർഗീസ്, ഡിയോൾ ബെന്റി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |