തട്ടിപ്പ് കേസ് വീണ്ടും ചർച്ചയിലേക്ക്
തൃശൂർ: വാഗ്ദാനങ്ങൾ നൽകി 300 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ പ്രതികൾ പിടിയിലായതോടെ നാനോ എക്‌സൽ കേസ് വീണ്ടും ചർച്ചയിലേക്ക്. കേസിലെ മുഖ്യപ്രതികളായ പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരെ ചെന്നൈയിൽ നിന്നും കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. 300 കോടിയോളം രൂപ 600 ഓളം നിക്ഷേപകരിൽ നിന്നായി കബളിപ്പിച്ചെടുത്താണ് പ്രതികൾ മുങ്ങിയത്. 2011ൽ തൃശൂരിൽ മണിചെയിൻ മാതൃകയിലാണ് നാനോ എക്‌സൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. തൃശൂർ കൂടാതെ എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലും കമ്പനിയുടെ ഏജന്റുമാർ പ്രവർത്തിച്ചിരുന്നു. അരുണാചൽ പ്രദേശിലെ ഒരു അഭിലാഷ ജലവൈദ്യുത, സൗരോർജ പദ്ധതിയിൽ നിന്ന് ഉയർന്ന വരുമാനം ലഭിക്കുമെന്നും നാനോ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും അവകാശപ്പെട്ടാണ് നിക്ഷേപകരെ കബളിപ്പിച്ചത്. നിക്ഷേപകർക്ക് തെളിവായി ഓഹരി സർട്ടിഫിക്കറ്റുകളും കൈമാറി.
നീണ്ട 14 വർഷം
നാനോ എക്‌സൽ തട്ടിപ്പ് കേസിൽ 2011 നവംബർ 15ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെയും കേസിന്റെ വിചാരണ നടപടികൾ അവസാനിച്ചിട്ടില്ല. ജാമ്യം നേടിയ ശേഷം മുഖ്യപ്രതികൾ ഉൾപ്പെടെയുള്ളവർ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങിയതാണ് കേസ് നീളാൻ കാരണം. ഹൈദരാബാദിൽ സ്ഥിര താമസക്കാരായ പ്രതികൾ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്‌നാട്ടിലെ അതിസമ്പന്നർ താമസിക്കുന്ന ഫ്‌ളാറ്റുകളിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ പിടിയിലായത്. 2016 കാലത്ത് നാനോ എക്‌സൽ കേസിലെ പ്രതികൾക്ക് അധികൃതരിൽ നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണവുമായി കോടതിയെ ഇരകൾ സമീപിച്ചിരുന്നു.
തൃശൂരിലെ മറ്റ് പ്രധാന തട്ടിപ്പുകൾ
ഫാംഫെഡ്
അസറ്റ് ലെഗസി
മെൽക്കർ ഫിനാൻസ്
മുസിരിസ്
സേഫ് ആൻഡ് സ്‌ട്രോംഗ്
ഹീവാൻസ് നിധി
എസ്പയർ നിധി
വിശ്വദീപ്തി
ടൈക്കൂൺ
ബിസയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |