ചക്കാംപറമ്പ്: ചക്കാംപറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭവും മികവ് പുലർത്തിയവർക്ക് ആദരവും നൽകി. ക്ഷേത്രം തന്ത്രി എം.എൻ.നന്ദകുമാറും റിട്ട. ഹെഡ്‌മിസ്ട്രസ് റീസ ജയനും ചേർന്ന് കുരുന്നുകൾക്ക്
ആദ്യക്ഷരം കുറിച്ചു. മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള സദ്ഭാവന പുരസ്‌കാരം നേടിയ അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദിനെ ക്ഷേത്രം തന്ത്രി ആദരിച്ചു. മികച്ച കർഷകരായ പി.സി.രഞ്ജിത്ത്, പി.പി.രമേശൻ, ശശി പുന്നക്കപറമ്പിൽ,
സന്തോഷവല്ലി സ്വരാജ്, സുമതി സദാനന്ദൻ എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി. ചടങ്ങിൽ സി.വി.ഷാനവാസ്,ടി.പി.ബാലകൃഷ്ണൻ, ഡോ. സുഗതൻ, രാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |