തൃശൂർ: കേരള സംഗീത നാടക അക്കാഡമിയും ഗുരുവായൂർ ദേവസ്വവും സംയുക്തമായി ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലി ആഘോഷം 11ന് റീജ്യണൽ തിയേറ്ററിൽ നടത്തും. കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയിരുന്ന സംഗീതാർച്ചനയുടെ സ്മരണാർത്ഥം ഗുരുവായൂർ ദേവസ്വം നടത്തിവരുന്ന സംഗീതോത്സവം സുവർണ ജൂബിലിയുടെ നിറവിൽ എത്തിയത്തിന്റെ ഭാഗമായാണ് ആഘോഷം. വൈകിട്ട് 5.30ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ, അക്കാഡമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവർ മുഖ്യാതിഥിയാകും. ഗുരുവായൂർ ദേവസ്വം കമ്മീഷണർ എ.ജി.രാജമാണിക്യം വിശിഷ്ടാതിഥിയായി പങ്കെടുക്കും. ദേവസ്വം ചെയർപേഴ്‌സൺ ഡോ. വി.കെ.വിജയൻ അദ്ധ്യക്ഷനാകും. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |