തൃശൂർ: കേരള അസോ. ഒഫ് ന്യൂറോളജിസ്റ്റിന്റെ ആഭിമുഖ്യത്തിൽ 13ാം അഖില കേരള ന്യൂറോ ക്വിസ് ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ നടന്നു. കേരള അസോസിയേഷൻ ഒഫ് ന്യൂറോളജിസ്റ്റിന്റെ സെക്രട്ടറി ഡോ. സുരേഷ്‌കുമാർ, ഡോ. ബൈജു, ഡോ. ബിൻസ് എം.ജോൺ, ഡോ. എസ്.കെ.മേനോൻ എന്നിവർ സന്നിഹിതരായി. ഡോ. വി.ടി.ഹരിദാസ്, ഡോ. ഫിജു ചാക്കോ, ഡോ. കെ.സി.കൃഷ്ണദാസ് എന്നിവരായിരുന്നു ക്വിസ് മാസ്റ്റർമാർ. ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ നീരജ് പി.വിനോദും ഷെർവിൻക്രിസ് ഫിലിപ്പും ഒന്നാംസ്ഥാനം നേടി. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ അലൻ ഉമ്മനും റിയ സുരേഷും രണ്ടാം സ്ഥാനം നേടി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ അഭിഷേകും തേജസ്വിനിയും മൂന്നാം സ്ഥാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |