തൃശൂർ: ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ 41ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും അയ്യന്തോൾ ഉദയനഗർ സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മുപ്പത്തിയഞ്ചോളം കളരികളിൽ നിന്നായി 420 മത്സരാർഥികൾ പങ്കെടുക്കും. രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ ഉദ്ഘാടനം നിർവഹിക്കും. കൗൺസിലർ ഡോ. വി.ആതിര അദ്ധ്യക്ഷയാകും. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.പി.കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് സമ്മാനദാനം നിർവഹിക്കും. രാവിലെ ഒമ്പതോടെ മത്സരങ്ങൾക്കു തുടക്കമാകും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഇ.ജി.സത്യപ്രകാശ് ഗുരുക്കൾ, സെക്രട്ടറി കെ.പി.ദിനേശൻ, കെ.ആർ.ബാബു, കെ.പി.കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |