
തൃശൂർ: കേന്ദ്ര സർക്കാരിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ മീഡിയ എന്റർടെയിൻമെന്റ് സ്‌കിൽ കൗൺസിലിന്റെ കീഴിൽ ആരംഭിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇവന്റ് മാനേജ്‌മെന്റ് കേരള (ഐ.ഇ.എം.കെ) കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ഉദ്ഘാടനം ചെയ്യും. ശക്തൻ തമ്പുരാൻ നഗറിലെ അശോക ഇൻ ഹോട്ടലിൽ രാവിലെ 8.45നാണ് പരിപാടി. ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ധിഷൻ അമ്മാനത്ത് അദ്ധ്യക്ഷനാകും. ഇവന്റ് മാനേജ്‌മെന്റ് അസോ. ഒഫ് കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ, തൃശൂർ മാനേജ്‌മെന്റ് അസോ. പ്രസിഡന്റ് സി.പത്മകുമാർ, റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ മനോജ് പുഷ്‌ക്കരൻ എന്നിവർ പ്രസംഗിക്കും. തൃശൂർ പാട്ടുരയ്ക്കൽ ജംഗ്ഷനിൽ ആർ.വി ട്രേഡ് സെന്ററിലാണ് ഇൻസ്റ്റിറ്റിയൂട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |