
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമാകാനിരിക്കെ, ഇത്തവണ കടുത്ത ത്രികോണ മത്സരമുള്ള തദ്ദേശ സ്ഥാപനങ്ങളേറെ. എൻ.ഡി.എയുടെ ക്രമാനുഗത വളർച്ച കൂടി പരിഗണിച്ചാൽ, ഇരുപതിൽ താഴെ പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ഈ വിഭാഗത്തിൽ വന്നേക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ യു.ഡി.എഫും എൽ.ഡി.എഫും നേരിട്ടാണ് മത്സരം. ബ്ലോക്ക് പഞ്ചായത്തിൽ ഏതാനും സീറ്റ് മാത്രമാണ് ബി.ജെ.പിക്കുള്ളത്. എന്നാൽ അവിണിശേരി, തിരുവില്വാമല, എടവിലങ്ങ്, വാടാനപ്പിള്ളി, ചേർപ്പ്, വല്ലച്ചിറ, നാട്ടിക തുടങ്ങി നിരവധി പഞ്ചായത്തുകളിൽ ഇത്തവണ മത്സരം പൊടിപാറും. മൂന്ന് മുന്നണികളും തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഭരണത്തിലേറാനുള്ള പരിശ്രമത്തിലാണ്.
അവിണിശേരിയിൽ ഹാട്രിക്കിന് ബി.ജെ.പി ?
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബി.ജെ.പി നേതൃത്വം നൽകുന്ന എൽ.ഡി.എയ്ക്ക് രണ്ട് പഞ്ചായത്താണ് ഉണ്ടായിരുന്നത്. അവിണിശേരിയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെങ്കിലും വലിയ കക്ഷിയെന്ന നിലയിൽ ഭരണം നിലനിറുത്താനായി. അതേസമയം തിരുവില്വാമലയിൽ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും തുല്യസീറ്റായിരുന്നു. എന്നാൽ നറുക്കെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൻ.ഡി.എയ്ക്ക് ലഭിച്ചെങ്കിലും പിന്നീട് അവിശ്വാസപ്രമേയത്തിൽ ഭരണം നഷ്ടപ്പെട്ടു. നറുക്കെടുപ്പിൽ രണ്ട് സ്ഥാനവും യു.ഡി.എഫിന് ലഭിച്ചു. എടവിലങ്ങ്, വാടാനപ്പിള്ളി, ശ്രീനാരായാണപുരം, മാടക്കത്തറ, എടവിലങ്ങ്, വല്ലച്ചിറ പഞ്ചായത്തുകളിൽ ബി.ജെ.പിയാണ് രണ്ടാമത്തെ കക്ഷി. എന്നാൽ ഇവിടെയൊക്കെ യു.ഡി.എഫ് ശക്തമായി തിരിച്ചുവരുമെന്ന് നേതാക്കൾ പറയുന്നു. ഭരണമുള്ള സ്ഥാലങ്ങളിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് ഭരണം നിലനിറുത്തുന്നതിനൊപ്പം മറ്റിടങ്ങളിൽ ഭരണം പിടിക്കുമെന്ന അവകാശവാദവും ഉയർത്തുന്നുണ്ട്.
എല്ലാ കണ്ണും കൊടുങ്ങല്ലൂരിലേക്ക്
കഴിഞ്ഞതവണ ഒരു സീറ്റിന്റെ ബലത്തിൽ നഗരസഭാ ഭരണം നിലനിറുത്താനായ എൽ.ഡി.എഫ് കൂടുതൽ ശക്തിയോടെ തിരിച്ചുവരാൻ ശ്രമിക്കുമ്പോൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ. അതേസമയം മുന്നണിയിലെ പടലപ്പിണക്കങ്ങൾ മൂലം തകർന്നടിഞ്ഞ കോൺഗ്രസ് ഇത്തവണ എല്ലാവരെയും ഒരുമിപ്പിച്ച് അണിനിരത്തി ഭരണത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഇരിങ്ങാലക്കുട, കുന്നംകുളം നഗര സഭകളിലും കടുത്ത മത്സരമുണ്ട്. കുന്നംകുളത്ത് ആർ.പി.ഐയുടെ സാന്നിദ്ധ്യവും പ്രധാന മുന്നണികൾക്ക് തലവേദനയാണ്. ചില വാർഡുകളിൽ ചതുഷ്‌കോണ മത്സരവുമുണ്ട്.
മത്സരം തീപാറും
എൻ.ഡി.എ 6
യു.ഡി.എഫ് 3
എൽ.ഡി.എഫ് 5
യു.ഡി.എഫ് 6
എൻ.ഡി.എ 6
എൽ.ഡി.എഫ് 5
എൽ.ഡി.എഫ് 9
എൻ.ഡി.എ 5
യു.ഡി.എഫ് 1
നഗരസഭകൾ
യു.ഡി.എഫ് 17
എൽ.ഡി.എഫ് 16
ബി.ജെ.പി 8
എൽ.ഡി.എഫ് 22
ബി.ജെ.പി 21
കോൺഗ്രസ് 1
എൽ.ഡി.എഫ് 18
ബി.ജെ.പി 8
യു.ഡി.എഫ് 7
ആർ.എം.പി.ഐ 3
സ്വതന്ത്രൻ 1.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |