
തൃശൂർ: ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 30 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, മുതിർന്ന അംഗം മേരി തോമസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വാഴാനി ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മേരി തോമസ്, മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏഴ് പേർ ഈശ്വരനാമത്തിലും, ഒരംഗം ദൈവനാമത്തിലും, ഒരംഗം അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. 21 അംഗങ്ങൾ ദൃഢപ്രതിജ്ഞ നടത്തി. പി.ബാലചന്ദ്രൻ എം.എൽ.എ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |