SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

40 വർഷങ്ങൾക്ക് ശേഷം...കലാമണ്ഡലത്തിൽ കഥകളിസംഗീതത്തിൽ അരങ്ങേറി പെൺകുട്ടികൾ

Increase Font Size Decrease Font Size Print Page
photo-

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ കഥകളി സംഗീതത്തിൽ അരങ്ങേറ്റം കുറിച്ച് ഹരിതയും ദേവനന്ദയും. നാലു പതിറ്റാണ്ടുകൾക്കുശേഷമാണ് കഥകളി സംഗീതത്തിൽ അരങ്ങേറ്റം നടന്നത്. പുതിയ കലാമണ്ഡലത്തിന്റെ തുടക്കകാലത്ത് കഥകളി സംഗീതത്തിൽ പെൺകുട്ടികൾ പഠിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാൽ, പിന്നീട് സ്ത്രീകൾ ആരും ഈ രംഗത്തേക്ക് കടന്നു വന്നില്ല. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ നടന്ന പരിപാടിയിലാണ് പാലക്കാട് സ്വദേശി ദേവപ്രസാദ് നായർ - രേണുക ദമ്പതികളുടെ മകൾ ദേവനന്ദ ഡി.നായർ, തിരുവനന്തപുരം സ്വദേശി ജിജോ - സുനിത ദമ്പതികളുടെ മകൾ ജെ.എസ്.ഹരിത എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്.

കലാമണ്ഡലത്തിൽ എട്ടാം ക്ലാസിൽ ചേർത്തിയപ്പോൾ പ്രശസ്ത കഥകളിസംഗീത ആലാപകൻ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടാണ് ഇവർക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുത്തത്. തുടർന്ന് മൂന്നുവർഷം സദനം ശിവദാസ്,​ കലാമണ്ഡലം വിശ്വാസ് എന്നിവരുടെ കീഴിലായിരുന്നു പഠനം.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY