SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു: അഡ്വ. ജോസഫ് ടാജറ്റ്

Increase Font Size Decrease Font Size Print Page
photo

തൃശൂർ: യു.പി.എ സർക്കാർ കൊണ്ടുവന്ന മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും രൂപവും മാറ്റി കേന്ദ്ര സർക്കാർ അട്ടിമറിച്ചുവെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വി.ബി.ജി റാം ജി നിയമം രാജ്യത്ത് തൊഴിലുറപ്പ് അല്ല തൊഴിൽ ഹത്യയാണ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയ മോദി സർക്കാരിന്റെ നടപടിക്കെതിരെ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി തൃശൂർ ഏജീസ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ടി.വി ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, സിജോ കടവിൽ,എം.ബി സജീവൻ, കെ.എൻ സജീവൻ, അശോകൻ പൊറ്റേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY