SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

മറ്റത്തൂർ : ആസൂത്രിതമെന്ന് സി.പി.എം

Increase Font Size Decrease Font Size Print Page
photo

തൃശൂർ: മറ്റത്തൂരിൽ ബി.ജെ.പി - കോൺഗ്രസ് സഖ്യത്തിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനം വീണ്ടും നേടിയത് ആസൂത്രിത പദ്ധതിയുടെ
ഭാഗമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ പറഞ്ഞു. സഖ്യത്തിന്റ പ്രസിഡന്റ് തുടരുമ്പോഴും വൈസ് പ്രസിഡന്റ് രാജിവച്ച് തങ്ങൾ സഖ്യം വിട്ടെന്ന് നേരത്തെ കെ.പി.സി.സി വക്താക്കൾ പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം നാടകമായിരുന്നുവെന്ന് വീണ്ടും മറ്റത്തൂർ തെളിയിച്ചിരിക്കുകയാണ്. ബി.ജെ.പിയുമായി മറ്റത്തൂരിൽ ഉണ്ടാക്കിയ സഖ്യം വിപുലമായ വോട്ട് കച്ചവടത്തിന്റെ മുന്നോടിയായിരുന്നു. പിന്നീട് ജില്ലയിൽ പലയിടത്തും ഡി.സി.സി നേതാക്കളുടെ കാർമികത്വത്തിൽ അവിശുദ്ധ സഖ്യം
ബി.ജെ.പിയുമായുണ്ടാക്കി. മാള, വലപ്പാട്, ഏങ്ങണ്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി- ചെയർമാൻ തിരഞ്ഞെടുപ്പുകളിലും ഇവർ തമ്മിൽ സഖ്യമുണ്ടാക്കിയെന്നും അബ്ദുൾ ഖാദർ പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY