SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

എ.ഐ.എസ്.എഫ് പ്രവർത്തകയോഗം

Increase Font Size Decrease Font Size Print Page
aisf

തൃശൂർ: കേന്ദ്രത്തിന്റെ കാവിവത്കൃത വിദ്യാഭ്യാസ നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് എ.ഐ.എസ്.എഫ് തൃശൂർ ജില്ലാ പ്രവർത്തകയോഗം പ്രഖ്യാപിച്ചു. കെ.കെ.വാര്യർ സ്മാരക ഹാളിൽ നടന്ന ജില്ലാ പ്രവർത്തക യോഗം സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ഇ.എം.സതീശൻ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.അഭിറാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മിഥുൻ പോട്ടോക്കാരൻ സംഘടനാ രേഖ അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.പ്രദീപ് കുമാർ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം ലിനി ഷാജി, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ.അഖിലേഷ്, എക്‌സിക്യൂട്ടീവ് അംഗം അർജുൻ മുരളീധരൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY