
തൃശൂർ: കേന്ദ്ര - സംസ്ഥാന ബഡ്ജറ്റുകൾ അവതരിപ്പിച്ചതോടെ, ബി.ജെ.പിയുടെയും എൽ.ഡി.എഫിന്റെയും റഡാറിൽ തൃശൂരില്ലെന്ന് വ്യക്തമായതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്. നിരവധി വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പിന് മുൻപ് സുരേഷ് ഗോപി തൃശൂരിന് നൽകിയത്. പക്ഷേ, ഭരണപരവും രാഷ്ട്രീയപരവുമായ അധികാരവും സ്വാധീനവും ഉപയോഗിച്ച് അതൊന്നും നേടിയെടുക്കാൻ കഴിയില്ലായെന്ന് തെളിഞ്ഞു. എയിംസ് മുതൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബായ തൃശൂരിൽ വിദ്യാഭ്യാസ മേഖലയ്ക്കായോ, ജില്ല കൂടി ഭാഗമായ കോയമ്പത്തൂർ കൊച്ചി വ്യവസായ ഇടനാഴിക്കായോ ഒന്നും ചെയ്യാനായില്ല. കോൾ കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമില്ല. സമാനമാണ് സംസ്ഥാന ബഡ്ജറ്റിലും. ഈ തിരിച്ചറിവ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ടാജറ്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
