
തൃശൂർ: സാംസ്‌കാരിക കൂട്ടായ്മയുടെ സഹകരണത്തോടെ മാർച്ച് ഏഴിന് സെക്യുലർ ഫോറം തൃശൂർ സംഘടിപ്പിക്കുന്ന ഏകദിന സംസ്ഥാനതല സെക്യുലർ കുടുംബസംഗമത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. സംഗമം രാവിലെ ഒമ്പതിന് സെക്യുലർ ഇന്ത്യ സംരക്ഷണപ്രതിജ്ഞയോടെ സാഹിത്യ അക്കാഡമിയിൽ ആരംഭിക്കും. സംഘാടകസമിതി രൂപീകരണയോഗം നോവലിസ്റ്റ് ലിസി ഉദ്ഘാടനം ചെയ്തു. പി.എസ്.ഇക്ബാൽ അദ്ധ്യക്ഷനായി. ഇ.ഡി.ഡേവിസ് ആമുഖാവതരണം നടത്തി. പി.എസ്.ഇക്ബാൽ (ചെയർമാൻ), സി.ചന്ദ്രബാബു (ജനറൽ കൺവീനർ), ഇ.ഡി.ഡേവിസ് (കോർഡിനേറ്റർ), അനിൽ പരയ്ക്കാട്, ചെറിയാൻ ഇ.ജോർജ്, എം.സി.തൈക്കാട്, കെ.ആർ.ചാർളി, എ.ദിവാകരൻ, ക്രിസ്റ്റോ വി.മാറോക്കി, സത്യനാഥൻ, പി.കെ.ശാന്തി, സി.സി.വിജയലക്ഷ്മി, വി.ടി.ജയൻ, വി.എസ്.പ്രവിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
