SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ

Increase Font Size Decrease Font Size Print Page
bridge

ചാലക്കുടി: ദേശീയപാത ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കാൻ ഉന്നതല യോഗത്തൽ തീരുമാനം. മോട്ടോർ വെഹിക്കിൾ വകുപ്പ്, ദേശീയപാത അതോറിറ്റി, നിർമ്മാണ കമ്പനി എന്നിവയുടെ ഉദ്യോഗസ്ഥ മേധാവികൾ ചാലക്കുടി ഡിവൈ.എസ്.പി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. 32 ബെയറിംഗുകൾ മാറ്റി പുതിയവ സ്ഥാപിക്കണം. ഇതിനായി ഒരുമാസമാണ് നിർമ്മാണ കമ്പനി ചോദിച്ചിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തും. ട്രാഫിക് സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിന് നിർമ്മാണ കമ്പനിയുടെ ഗൈഡുകളെയും പൊലീസിനേയും വിന്യസിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചിറങ്ങര, കൊരട്ടി, പോട്ട, കൊടകര പ്രദേശങ്ങളിൽ ബോർഡുകൾ സ്ഥാപിക്കാനും വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടാനും തീരുമാനിച്ചു. ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയർ എ.അരവിന്ദ്, നിർമ്മാണ കമ്പനി ജി.ഐ.പി.എൽ പ്രതിനിധികളായ ജനറൽ മാനേജർ പി.ശങ്കരൻ, മെയിന്റനൻസ് എൻജിനീയർ ടി.പി.സജി, കൊരട്ടി എസ്.എച്ച്.ഒ അമൃതരംഗൻ, ചാലക്കുടി എസ്.എച്ച്.ഒ എം.കെ.സജീവ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY