SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

സജീവ് വസദിനിക്ക് അവാർഡ്

Increase Font Size Decrease Font Size Print Page
award
സജീവ് വസദിനി

ചാലക്കുടി: ചാലക്കുടിയിലെ ഫോട്ടോഗ്രാഫർ സജീവ് വസദനിക്ക് സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രഫി പുരസ്‌കാരം. നവകേരളം എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിലായിരുന്നു നേട്ടം. രതീഷ്‌കുമാർ എം.ജെ രണ്ടാം സ്ഥാനവും സുരേഷ് കിഴുത്താനി മൂന്നാം സ്ഥാനവും നേടി. ഇജാസ് പുനലൂർ,ജസ്‌ന ജനീഷ്,രവീന്ദ്രൻ ബി,പ്രമോദ് കെ,എം.എ. ലത്തീഫ്,മണികണ്ഠൻ കോലഴി,സുനിൽ പുണർക്ക,നിസാം അമ്മാസ്,പി.ജി.ബ്രജേഷ് എന്നിവർക്കാണ് പ്രോത്സാഹന സമ്മാനങ്ങൾ. യഥാക്രമം 50000,30000,25000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുക. സണ്ണി ജോസഫ്,ഇ.വി. ശ്രീകുമാർ,അനിൽകുമാർ കെ,ഐ.പി.ആർ. ഡി ചീഫ് ഫോട്ടോഗ്രാഫർ വി.വിനോദ് എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 5 ന് വൈകിട്ട് 6 ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. അദ്ധ്യാപിത പ്രസീതയാണ് സജീവിന്റെ ഭാര്യ.മക്കൾ: മാളവിക,ദേവിക

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY