SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

പഴനി സൂപ്പർ ഡീലക്‌സ് ബസിന് പുതുക്കാട് ബോർഡിംഗ് പോയിന്റ്

Increase Font Size Decrease Font Size Print Page

പുതുക്കാട് : കെ.എസ്.ആർ.ടി.സി തിരുവനന്തപുരം - പഴനി സൂപ്പർ ഡീലക്‌സ് ബസിന് പുതുക്കാട് ബോർഡിംഗ് പോയിന്റ് അനുവദിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റോപ്പ് അനുവദിച്ചത്. എല്ലാ ദിവസവും രാത്രി 12.20ന് പുതുക്കാട് എത്തുന്ന സർവീസ് പുലർച്ചെ 4.30ന് പഴനിയിലെത്തും. തിരിച്ച് വൈകിട്ട് 3.30ന് പഴനി സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് 7.35ന് പുതുക്കാടെത്തും. പുതുക്കാട് പഴനി യാത്രയ്ക്ക് 283 രൂപയാണ് ടിക്കറ്റ് നിരക്ക്. വെബ് സൈറ്റ് വഴിയോ, മൊബൈൽ ആപ്ലികേഷൻ വഴിയോ സീറ്റുകൾ ബുക്ക് ചെയ്യാം. പഴനി തീർത്ഥാടകരും രാത്രി തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാരും ബസ് സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY