SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

കേരളോത്സവത്തിന് തിരിതെളിഞ്ഞു

Increase Font Size Decrease Font Size Print Page
keralolsavam

തൃശൂർ: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. കുന്നംകുളം ജി.എം.ബി.വി.എച്ച്.എസ്.എസ് സീനിയർ ഗ്രൗണ്ടിൽ ജില്ലാതല ഉദ്ഘാടനം എ.സി.മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. ഒമ്പത് വരെ ജില്ലയിലെ വിവിധ വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ഇന്ന് ടൗൺഹാളിൽ ഭരതനാട്യം, കുച്ചിപ്പുടി മത്സരങ്ങളും വിജ്ഞാൻ സാഗർ രാമവർമ്മപുരം മെയിൻ സ്റ്റേജിൽ തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, മൈം, മലയാളം നാടകം തുടങ്ങിയവയും നടക്കും. വിജ്ഞാൻ സാഗർ രാമവർമ്മപുരം ഹാൾ ഒന്നിൽ മോണോആക്ട്, മിമിക്രി, കവിതാലാപനം, മലയാളം പ്രസംഗം, കഥാപ്രസംഗം എന്നിവയും നടക്കും. ആരോഗ്യ സർവകലാശാല ഒ.പി ഗ്രൗണ്ട് അവണൂരിൽ ക്രിക്കറ്റ്, തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വടംവലി, കൈപ്പറമ്പ് പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ ആർച്ചറി, ജില്ലാ പഞ്ചായത്ത് വേദിയിൽ പഞ്ചഗുസ്തി, പറവട്ടാനി കോർപറേഷൻ ഗ്രൗണ്ടിൽ ഫുട്‌ബാൾ മത്സരങ്ങളും അരങ്ങേറും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഐ.സജിത, കെ.ആർ.മായ, അഡ്വ. ഷംസീറ അഷ്‌റഫ്, എം.വി.പ്രശാന്ത്, മീന സാജൻ, ബുഷ്‌റ, സി.ബി.ഷക്കീല, അമൽ ടി.പ്രേമൻ, സി.കെ.വിനോദ്, കെ.പി.സന്ദീപ്, സലിജ, രാഗേഷ് കണിയാംപറമ്പിൽ, ടോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY