വൈപ്പിൻ: പാതിരാത്രിയിലെ അപ്രഖ്യാപിത പവർകട്ടിനെതിരെ ഞാറക്കൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ഞാറക്കൽ ഗ്രാമപഞ്ചായത്ത് കോൺഗ്രസ് ജനപ്രതിനിധികൾ സായാഹ്ന ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് എ.പി. ലാലു ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ പൗലോസ്, പഞ്ചായത്ത് മെമ്പർമാരായ ഇ.ടി.ചാമ്പച്ചൻ, പി.പി. ഗാന്ധി, ഡെന്നി വർഗീസ്, ദീപ സാജു, ലൈമി ദാസ്, ശാരദ സജികുമാർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി രാത്രി 10 മുതൽ 1 മണി വരെ പലപ്പോഴായി 20 മിനിറ്റ് വീതം പവർകട്ട് ഏർപ്പെടുത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
മുൻകൂട്ടി അറിയിക്കാതെയുള്ള പവർകട്ട് ജനജീവിതം ദുസഹമാക്കുകയാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. പവർകട്ട് ക്രമീകരിക്കുമ്പോൾ ജനങ്ങൾക്ക് മുൻകൂട്ടി വിവരം നൽകണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |