തിരുവനന്തപുരം: തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ലൈറ്റ് സോഴ്‌സ് സംഘടിപ്പിച്ച തഡോബ അന്ധാരി ടൈഗർ റിസർവ് വനമേഖലയിലെ കാഴ്ചകളുൾപ്പെടുന്ന വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം
ശ്രദ്ധേയമായി. തിരുവനന്തപുരം മുതൽ കാസർകോടു വരെയുള്ള ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ‘ലൈറ്റ് സോഴ്‌സ്’ അംഗങ്ങളാണ് പ്രദർശനത്തിന് പിന്നിൽ. 20 ഓളം ഫോട്ടോഗ്രാഫർമാർ പകർത്തിയ 78 ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരുന്നത്. ഫോട്ടോഗ്രാഫർമാർ അയച്ച ചിത്രങ്ങളിൽ നിന്ന് മികച്ച 5ചിത്രങ്ങൾ വീതം ക്യൂറേറ്റർ ഷമീം ടി.പി ഉൾപ്പെടുന്ന ടീംമാണ് പ്രദർശനത്തിനായി തെരഞ്ഞെടുത്ത്. ദേശീയ,സംസ്ഥാന അവാർഡുകൾ നേടിയ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളും ഇവിടെ കാണാം.തഡോബ കമ്മ്യൂണിറ്റിയുടെ ദൈനംദിന ജീവിത രീതികളും ചിത്രങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. സൗജന്യ പ്രദർശനം ഇന്ന് സമാപിക്കും.
തഡോബ എന്ന് കേൾക്കുമ്പോൾ കടുവകൾ മാത്രം മനസ്സിൽ വരുമെങ്കിലും
തഡോബയിലെ വൈവിദ്ധ്യമാർന്ന വന്യജീവികളും കമ്മ്യൂണിറ്റികളുടെ ജീവിതരീതികളും പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം
-ലൈറ്റ് സോഴ്‌സ് കോഓർഡിനേറ്റർ(ഫോട്ടോഗ്രഫർ)
എം.എ.ലത്തീഫ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |