SignIn
Kerala Kaumudi Online
Saturday, 25 April 2026 4.26 AM IST

ഇടതിന് ഒരുമിച്ചിരിക്കാൻ ഇടമില്ല കൗൺസിലിൽ 'കസേര' പോര്

Increase Font Size Decrease Font Size Print Page

തൃശൂർ: കൗൺസിൽ യോഗത്തിൽ ഇടതുപക്ഷ കൗൺസിലർമാർക്ക് ഒന്നിച്ചിരിക്കാൻ ഇരിപ്പിടം നൽകാത്തതിനെ തുടർന്നുണ്ടായ ഭരണ- പ്രതിപക്ഷ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഉന്തിലും തള്ളിലും കോൺഗ്രസ് കൗൺസിലർ മേഴ്‌സി അജി, മേയറുടെ പി.എ. ഇ.വി സുനിൽ രാജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യോഗത്തിന്റെ തുടക്കത്തിൽ ഒന്നരമണിക്കൂർ നീണ്ട പൊതുചർച്ചയ്ക്ക് മേയർ മറുപടി പറയുന്നതിനിടെയാണ് സംഘർഷം. മേയറുടെ മറുപടിക്കിടെ തർക്കമുന്നയിച്ച് പ്രകോപിതനായ ഇടതുപക്ഷ കൗൺസിലർ അനീസ് മുഹമ്മദ് മേയറുടെ ഇരിപ്പിടത്തിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇത് തടയാൻ ഭരണപക്ഷ കൗൺസിലർമാരും എത്തി. തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാരും എത്തിയതോടെ ഉന്തും തള്ളുമായി. ഇതിനിടെ മേയർ ചേംബറിലേക്ക് മടങ്ങി. പിന്നീട് എൽ.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി മേയറുടെ ചേംബറിൽ കുത്തിയിരുന്നു ഉപരോധിച്ചു. തുടർന്ന് പൊലീസെത്തി കൗൺസിലംഗങ്ങളെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
എൽ.ഡി.എഫ് അംഗങ്ങൾക്ക് ഒന്നിച്ചിരിക്കാൻ ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന്‌പൊതുചർച്ചയുടെ തുടക്കത്തിൽ പ്രതിപക്ഷനേതാവ് ടി.ആർ. ഹിരൺ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ മേയർക്ക് കത്ത് നൽകിയതോടെ ആദ്യം സമ്മതിക്കുകയും പിന്നീട് നിരസിക്കുകയും ചെയ്തു. തുടർന്ന് കൗൺസിലർ അനീസ് അഹമ്മദും ഈ വിഷയം ശക്തമായി ഉന്നയിച്ചതോടെയാണ് സംഘർഷത്തിന് കാരണമായത്. കഴിഞ്ഞ പത്ത് വർഷം അഴിമതി നടത്തിയതിന്റെ ധവളപത്രം പുറത്തിറക്കുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൗൺസിലിൽ സംഘർഷം ഉണ്ടാക്കിയതെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു. ഭരണകക്ഷിയിലെ വനിതാ അംഗങ്ങൾ മേയർക്ക് സംരക്ഷണ വലയം തീർത്തു.

ഭരണകക്ഷിക്കെതിരേ
ലാലി ജെയിംസ്

ആരോഗ്യ വിഭാഗത്തിലേക്ക് എച്ച്.ഐ നിയമത്തിനായി നടന്ന അഭിമുഖം ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളെ അറിയിക്കാത്തതിൽ കൗൺസിലർ ലാലി ജെയിംസ് പ്രതിഷേധിച്ചു. പൊതുചർച്ചയിലാണ് ലാലി ജെയിംസ് ഭരണകക്ഷിയുടെ നിലപാടിനെ വിമർശിച്ചത്. ബി.ജെ.പി കൗൺസിലർ വിൻഷി അരുൺ, പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ, അനീസ് അഹമ്മദ് തുടങ്ങിയവരും ലാലിക്കൊപ്പം ചേർന്നു. കോർപറേഷന്റെ വികസന സെമിനാർ നക്ഷത്ര ഹോട്ടലിൽ നടത്തുന്നതിനെയും ലാലി ജെയിംസ് വിമർശിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ മേയർ ഏതാനും നിമിഷം മാത്രം പങ്കെടുത്തതും സെക്രട്ടറി പങ്കെടുക്കാതിരുന്നതും പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.

അ​ഴി​മ​തി​ ​പു​റ​ത്ത് ​വ​രാ​തി​രി​ക്കാ​നു​ള്ള
ഗൂ​ഢ​നീ​ക്കം​:​ ​മേ​യർ

തൃ​ശൂ​ർ​ ​:​ ​ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ർ​ഷ​ക്കാ​ലം​ ​ഇ​ട​ത് ​ഭ​ര​ണ​സ​മി​തി​ ​ന​ട​ത്തി​യ​ ​അ​ഴി​മ​തി​യും​ ​കെ​ടു​കാ​ര്യ​സ്ഥ​ത​യും​ ​പു​റ​ത്ത് ​വ​രാ​തി​രി​ക്കാ​നു​ള്ള​ ​ഗൂ​ഢ​ ​നീ​ക്ക​മാ​ണ് ​കൗ​ൺ​സി​ൽ​ ​ഹാ​ളി​ൽ​ ​പ്ര​തി​പ​ക്ഷം​ ​സൃ​ഷ്ടി​ച്ച​തെ​ന്ന് ​മേ​യ​ർ​ ​ഡോ.​നി​ജി​ ​ജ​സ്റ്റി​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​കോ​ർ​പ​റേ​ഷ​നു​ണ്ടാ​യ​ ​സാ​മ്പ​ത്തി​ക​ ​ന​ഷ്ടം​ ​ധ​വ​ള​പ​ത്ര​ത്തി​ലൂ​ടെ​ ​പൊ​തു​ജ​നം​ ​അ​റി​യാ​തി​രി​ക്കാ​ൻ​ ​ആ​സൂ​ത്രി​ത​മാ​യ​ ​പ്ര​തി​ഷേ​ധ​ ​നാ​ട​ക​മാ​ണ് ​പ്ര​തി​പ​ക്ഷം​ ​ന​ട​ത്തി​യ​ത്.​ ​ജ​നാ​ധി​പ​ത്യ​ ​മ​ര്യാ​ദ​യി​ല്ലാ​തെ​യാ​ണ് ​പ്ര​തി​പ​ക്ഷം​ ​പെ​രു​മാ​റി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ർ​ഷ​ത്തെ​ ​ധൂ​ർ​ത്ത് ​പു​റ​ത്ത​റി​ഞ്ഞാ​ലു​ണ്ടാ​കു​ന്ന​ ​വെ​പ്രാ​ള​മാ​ണ് ​അ​ജ​ണ്ട​യി​ലേ​ക്കു​ ​ക​ട​ക്കും​ ​മു​ൻ​പേ​ ​ക​ലു​ഷി​ത​മാ​യ​ ​അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി​ ​അ​വ​സാ​നി​പ്പി​ച്ച​ത്.​ ​ഭ​ര​ണ​ത്തെ​യും​ ​ഭ​ര​ണ​പ​ക്ഷ​ ​കൗ​ൺ​സി​ല​ർ​മാ​രെ​യും​ ​നി​ശ്ച​ല​മാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ങ്കി​ൽ​ ​ശ​ക്ത​മാ​യി​ ​നേ​രി​ടു​മെ​ന്നും​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​മേ​യ​ർ​ ​വ്യ​ക്ത​മാ​ക്കി.

നീ​ക്കി​യി​രി​പ്പ് 26​ ​കോ​ടി​ ​മാ​ത്രം​ ​:​ ​ഡെ​പ്യൂ​ട്ടി​ ​മേ​യർ

26​ ​കോ​ടി​ ​നീ​ക്കി​യി​രി​പ്പു​ള്ള​ ​അ​പ​ക​ട​ക​ര​മാ​യ​ ​സാ​ഹ​ച​ര്യ​മാ​ണ് ​മു​ൻ​ ​ഇ​ട​തു​ ​ഭ​ര​ണ​സ​മി​തി​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​വ​രു​ത്തി​വ​ച്ച​തെ​ന്ന് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​എ.​പ്ര​സാ​ദ് ​പ​റ​ഞ്ഞു.​ 110​ ​കോ​ടി​യാ​ണ് ​ത​ന​ത് ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​മാ​ത്രം​ ​ചെ​ല​വ​ഴി​ച്ച​ത്.​ 80​ ​കോ​ടി​ ​പ്ലാ​ൻ​ ​ഫ​ണ്ട് ​ന​ഷ്ട​പ്പെ​ടു​ത്തി​ ​ഇ​ത്ര​യും​ ​തു​ക​ ​അ​നാ​വ​ശ്യ​മാ​യി​ ​ധൂ​ർ​ത്ത​ടി​ച്ച​താ​ണ് ​കോ​ർ​പ​റേ​ഷ​ന് ​ബാ​ദ്ധ്യ​ത​യാ​യ​ത്.​ ​ന​ട​ക്കാ​ത്ത​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക്കാ​യി​ ​വൈ​ദ്യു​തി​ ​വി​ഭാ​ഗം​ 3.85​ ​കോ​ടി​ ​പാ​ഴാ​ക്കി.​ ​പ​ത്ത് ​വ​ർ​ഷം​ ​മേ​യ​ർ​മാ​രു​ടെ​ ​ഡ്രൈ​വ​ർ​മാ​രാ​യ​വ​രെ​ ​ത​ങ്ങ​ൾ​ക്ക് ​ചു​മ​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ലെ​ന്നും​ ​പ്ര​സാ​ദ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​യ​ർ​ ​മ​ല​ക്കം​ ​മ​റി​ഞ്ഞു​ ​:​ ​പ്ര​തി​പ​ക്ഷം

ഇ​ട​തം​ഗ​ങ്ങ​ൾ​ക്ക് ​ഒ​ന്നി​ച്ചി​രി​ക്കാ​ൻ​ ​ഇ​രി​പ്പി​ട​ങ്ങ​ൾ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ക​ത്ത് ​ന​ൽ​കി​യ​ ​ശേ​ഷം​ ​ആ​ദ്യം​ ​അ​നു​കൂ​ല​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​ ​മേ​യ​ർ​ ​പി​ന്നീ​ട് ​ആ​വ​ശ്യം​ ​നി​ര​സി​ച്ചെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​ടി.​ആ​ർ.​ഹി​ര​ൺ​ ​ആ​രോ​പി​ച്ചു.​ ...

മൂ​ന്നു​പേ​രെ​ ​പി​രി​ച്ചു​വി​ട്ടും​ ​ര​ണ്ട് ​പേ​രെ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ഉ​ൾ​ക്കൊ​ള്ളി​ച്ചും​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഇ​ല​ക്ട്രി​സി​റ്റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഭ​ര​ണ​സ​മി​തി​ ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ക​യാ​ണെ​ന്ന് ​ടി.​ആ​ർ.​ഹി​ര​ൺ​ ​ആ​രോ​പി​ച്ചു.

പ​രാ​ജ​യം​ ​അം​ഗീ​ക​രി​ക്ക​ണം​ ​:​ ​ബി.​ജെ.​പി

പ​രാ​ജ​യം​ ​അം​ഗീ​ക​രി​ക്കാ​ത്ത​ ​ത​ര​ത്തി​ലു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​സി.​പി.​എം​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ​ബി.​ജെ.​പി​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​ലീ​ഡ​ർ​ ​ര​ഘു​നാ​ഥ് ​സി.​മേ​നോ​ൻ​ ​പ​ഞ്ഞു.​ ​ഇ​നി​യെ​ങ്കി​ലും​ ​പ​രാ​ജ​യം​ ​അം​ഗീ​ക​രി​ച്ച് ​ജ​ന​ങ്ങ​ൾ​ക്കാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​സി.​പി.​എം​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.