
ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ സുസ്ഥിര വികസനത്തിനായി ബോധനരീതികളിലെ പുരോഗമനപരമായ പ്രവണതകൾ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. കോളേജിലെ ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളും സെന്റർ ഫോർ ഇന്റർനാഷണൽ അഫയേഴ്‌സ്, ഐ.ക്യു.എ.സി എന്നിവ ഇന്തോനേഷ്യയിലെ ഇസ്ലാം നെഗേരി സുൽത്താന നഹ്‌റസിയ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ. നൂറുൽ ഫാദില്ല ഉദ്ഘാടനം നിർവഹിച്ചു. ഡോ. സിസ്റ്റർ ജെ. ബിൻസി അദ്ധ്യക്ഷത വഹിച്ചു. ഡോ.നൂറുൽ ഫാദില്ല, ഡോ. കെ.ജെ. വർഗീസ് എന്നിവർ പ്രഭാഷണം നടത്തി. ഡോ. റീലി റാഫേൽ, ഡോ.ജൂലി ഡൊമിനിക്, ഡോ. ശില്പ ആനന്ദ്, ഡോ. ട്രീസ ജെ. ഹെലോയ്‌സ്, പ്രൊഫ.സിതാര,കെ.ഉറുമ്പിൽ, ഡോ. പി.ജെ. ജെസ്റ്റിൻ, ഡോ. ഷൈജി.സി. മുരിങ്ങത്തേരി, ഡോ. ലൗലി ജേക്കബ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
