
കൊടുങ്ങല്ലൂർ : ഹിമാലയൻ കൊടുമുടി കീഴടക്കി കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ്. എടവിലങ്ങ് കാര അഞ്ചങ്ങാടി കൊണ്ടിയാറ മനോഹരൻ - നളിനി ദമ്പതികളുടെ മകനായ ഹരികൃഷ്ണ (30) ആണ് നേട്ടം സ്വന്തമാക്കിയത്. ലഡാക്കിലെ സാൻസ്‌കർ ഹിമാലയൻ മലനിരകളിൽ ഉൾപ്പെടുന്ന 19900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുടി കാംഗ്രി (6030 മീറ്റർ) ആണ് കീഴടക്കിയതെന്ന് ഹരികൃഷ്ണ പറഞ്ഞു. ജനുവരി 22 ന് ആയിരുന്നു ദൗത്യം പൂർത്തിയായത്. അരുണാചലിലെ എൻ.ഐ.എം.എ.എസ് മൗണ്ടനീറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മൗണ്ടനീറിംഗ് കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. ഹിമാലയത്തിലെ പങ്കാർചുള,ചന്ദ്രശില, എവറസ്റ്റ് ബേസ് ക്യാമ്പ് എന്നിവ മുൻപ് കീഴടക്കിയിട്ടുണ്ട്. സഹോദരൻ യഥുകൃഷ്ണ ഹിമാലയത്തിലെ കേദാർകന്ത കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
