പാവറട്ടി : സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി എളവള്ളി പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രചാരണ കാൽനട ജാഥ സംഘടിപ്പിച്ചു. കെ.എസ് പ്രമോദ് ക്യാപ്ടനും ടി.എസ.് സജു വൈസ് ക്യാപ്ടനും ശ്രീബിത ഷാജി മാനേജരുമായ ജാഥ എളവള്ളിയിൽ വച്ച് എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. സമാപനയോഗം ചിറ്റാട്ടുകരയിൽ വച്ച് സി.ഐ.ടി.യു മണലൂർ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം എളവള്ളി ലോക്കൽ സെക്രട്ടറി പി.എ. ഷൈൻ, ടി.സി മോഹനൻ , ബി.ആർ.സന്തോഷ്, സി.കെ.രമേഷ്, പി.വി.അശോകൻ, എൻ.ബി.ജയ, പി.കെ. രമേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
