SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

പണിമുടക്ക് പൂർണമാകും: ട്രേഡ് യൂണിയൻ നേതാക്കൾ

Increase Font Size Decrease Font Size Print Page

തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ വേദി 12ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ പൂർണമായിരിക്കുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ട്രാൻസ്‌പോർട്ട്, കെ.എസ്.ആർ.ടി.സി, ഇലക്ട്രിസിറ്റി, ബാങ്ക്, ഇൻഷ്വറൻസ്, പൊതുമേഖല, സ്വകാര്യകമ്പനികൾ എന്നിവയിലെ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. പണിമുടക്കിൽ കടകൾ അടച്ചിട്ട് സഹകരിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. വാഹനങ്ങൾ തടയില്ലെങ്കിലും പരമാവധി യാത്രകൾ ഒഴിവാക്കണം. സർക്കാർ ജീവനക്കാരുടെ അദ്ധ്യാപക സംഘടനകളും പങ്കെടുക്കും. നാളെ ഏരിയകേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തും. 12ന് രാവിലെ 11ന് തൃശൂർ സി.എം.എസ് സ്‌കൂൾ പരിസരത്ത് നിന്നും പ്രകടനവും തുടർന്ന് ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ പ്രതിഷേധയോഗവും നടക്കും. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി ദീപാ കെ.രാജൻ ഉദ്ഘാടനം ചെയ്യും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY