SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

ജനസൗഹൃദമാകണം പൊലീസ്: ഡി.ജി.പി

Increase Font Size Decrease Font Size Print Page
police

തൃശൂർ: കായികബലം കാണിക്കാതെ പൊലീസ് ജനസൗഹൃദമാകണമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ. ഇന്റലിജൻസ് അടിസ്ഥാനമാക്കിയും സാങ്കേതികതയെ അടുത്തറിഞ്ഞും മാത്രമേ പുതുതലമുറയുടെ കുറ്റകൃത്യങ്ങളെ നേരിടാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 73 പൊലീസ് സബ് ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഓൾ റൗണ്ടർ ഇൻഡോർ കേഡറ്റായി ആർ.അനന്തു ശേഖറും മികച്ച ഔട്ട്‌ഡോർ കേഡറ്റായി കെ.എ.നിസാമുദ്ദീനും തിരഞ്ഞെടുക്കപ്പെട്ടു. കെ.സഞ്ജയാണ് മികച്ച ഷൂട്ടർ. പൊലീസ് അക്കാഡമി ഡയറക്ടർ കെ.സേതുരാമൻ, ഡി.ഐ.ജി ടി.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY