SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

വി.യു. സുരേന്ദ്രന് പുരസ്‌കാരം

Increase Font Size Decrease Font Size Print Page
puraskaram

കൊടുങ്ങല്ലൂർ: ഐ.ആർ.കൃഷ്ണൻ മേത്തല സാഹിത്യ പുരസ്‌കാരം വി.യു.സുരേന്ദ്രന്. വി.ടി ഭട്ടതിരിപ്പാട് ബ്രാഹ്മണ്യത്തിന് തിരികൊളുത്തിയ ധിക്കാരി എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. പൂയപ്പിള്ളി തങ്കപ്പൻ, കവി സെബാസ്റ്റ്യൻ, പ്രൊഫ:വി.കെ. സുബൈദ എന്നിവരായിരുന്ന ജഡ്ജിംഗ് കമ്മിറ്റി. 22 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊടുങ്ങല്ലൂർ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കുന്ന ഐ.ആർ. കൃഷ്ണൻ മേത്തല അനുസ്മരണ സമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും. ഉഷാദേവിമാരായിൽ രചിച്ച കളി കൂട്ടുകാരൻ, സ്വർണ കിരീടം എന്നീ പുസ്തകങ്ങൾ നഗരസഭാ ചെയർപേഴ്‌സൺ ഹണിപീതാംബരൻ പ്രകാശനം ചെയ്യും. വാർത്താസമ്മേളത്തിൽ കവി സെബാസ്റ്റ്യൻ, ടി.കെ. ഗംഗാധരൻ, ഉഷാദേവിമാരായിൽ, സി.എസ്.തിലകൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ : വി.യു. സുരേന്ദ്രൻ

TAGS: LOCAL NEWS, THRISSUR, SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY