
തൃശൂർ: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ എസ.്എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ്, വിദ്യാർത്ഥി സ്‌കോളർഷിപ്, പ്രഫഷണൽ കോഴ്‌സ് വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ് എന്നിവയുടെ സംസ്ഥാനതല വിതരണോദ്ഘാടനം 14ന്. പടിഞ്ഞാറേക്കോട്ട എം.എ ചാക്കോ സ്മാരക ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് മന്ത്രി കെ.രാജൻ അവാർഡ് സമർപ്പണവും മന്ത്രി ആർ.ബിന്ദു ലാപ്‌ടോപ് വിതരണവും മേയർ നിജി ജസ്റ്റിൻ ക്യാഷ് അവാർഡ് വിതരണവും നിർവഹിക്കും. തൊഴിലാളികൾക്കുള്ള അവാർഡുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് വിതരണം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുമെന്ന് ബോർഡ് ചെയർമാൻ വി.എം.വിനു, കെ.കെ.പ്രകാശൻ, സി.കെ.വിജയൻ, ഇ.എ.ജോയ്, കെ.കെ.ബിന്ദു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
