SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

സർട്ടിഫിക്കറ്റ് വിതരണം നാളെ

Increase Font Size Decrease Font Size Print Page
edu

തൃശൂർ: പി.കെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പി.കെ.എസ് തൃശൂർ സിവിൽ സർവീസ് അക്കാഡമിക്ക് കീഴിൽ, സിവിൽ സർവീസ് ഫൗണ്ടേഷന്റെ സൗജന്യ ക്ലാസുകൾ ഒരു വർഷം പൂർത്തികരിക്കുന്നു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ നാളെ രാവിലെ 9.30ന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ വിതരണം ചെയ്യും. അദ്ധ്യാപകരെ ആദരിക്കലും ക്ലാസ് നടത്തിപ്പിന് സൗകര്യമൊരുക്കിയ മോഡൽ ഗേൾസ് ഹെഡ്മിസ്ട്രസ് കെ.പി.ബിന്ദുവിനെ അനുമോദിക്കലും നടക്കും. രണ്ടാം വർഷത്തേക്കുള്ള രജിസ്‌ട്രേഷൻ മാർച്ചിൽ ആരംഭിക്കും. ഏപ്രിലിൽ 8, 9, 10, പ്‌ളസ് വൺ, പ്‌ളസ്ടു, ഡിഗ്രി ക്ലാസുകളിലെ രണ്ടാം വർഷ കോഴ്‌സിന് തുടക്കമാകുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. എം.കെ.സുദർശൻ, സെക്രട്ടറി കെ.വി.രാജേഷ് എന്നിവർ അറിയിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY