SignIn
Kerala Kaumudi Online
Saturday, 25 April 2026 4.17 AM IST

ആചാരവൈവിധ്യം നിറച്ച് മച്ചാട് മാമാങ്കം നാളെ

Increase Font Size Decrease Font Size Print Page
kuthira

  • കൂട്ടിയെഴുന്നള്ളിപ്പിന് 11 പൊയ്ക്കുതിരകൾ

വടക്കാഞ്ചേരി: ആചാരവൈവിധ്യങ്ങളുടെ ഉത്സവമായ മച്ചാട് മാമാങ്കം നാളെ. കൊയ്തൊഴിഞ്ഞ വയലേലകളിലൂടെ പൊയ്ക്കുതിരകളെ ചുമലിലേറ്റി തിരുവാണിക്കാവിലെത്തുന്ന തട്ടക ദേശക്കാരും, കാവിൽ ദേവിയെ വലംവച്ച് കുതിരകളെ മാനത്തേയ്ക്ക് അമ്മാനമാടി കുതിരകളി നടത്തുന്ന യുവാക്കളും തിറയും പൂതനും ആടിത്തിമർക്കുന്ന വേലകളിയും മേളത്തിന്റേയും താളത്തിന്റേയും വാദ്യവിസ്മയവും എല്ലാം ചേർന്നതാണ് മാമാങ്ക കാഴ്ചകൾ.

നാളെ തട്ടക ദേശക്കാരുടെ കുതിര വരവോടെ മാമാങ്കച്ചടങ്ങുകൾ ആരംഭിക്കുക. മംഗലം, പാർളിക്കാട് ദേശക്കുതിരകൾ ആദ്യവും മണലിത്തറ, കരുമത്ര, വിരുപ്പാക്ക ദേശക്കുതിരകൾ പിന്നീടും വീണ കണ്ടത്തിലെത്തും. ഇവിടെ കാത്ത് നിൽക്കുന്ന ഭഗവതിക്കുതിരകൾ ദേശക്കുതിരകളെ സ്വീകരിച്ചാനയിക്കും. മണലിത്തറ ദേശത്തിന്റെ മൂന്ന് കുതിരകൾക്കൊപ്പം കുഭക്കുടം എഴുന്നള്ളിപ്പും കാവിലെത്തും. രണ്ടോടെ പഞ്ചവാദ്യത്തിന് തുടക്കമാകും. കുനിശ്ശേരി അനിയൻ മാരാർ പ്രമാണിത്വം വഹിക്കും. 4.15നാണ് മേളം. കല്ലൂർ ഉണ്ണിക്കൃഷ്ണൻ പ്രമാണിയാകും. മേളം കഴിയുന്നതോടെ വെടിക്കെട്ട് നടക്കും. തുടർന്നാണ് കുതിരകളി. വിരുപ്പാക്ക (രണ്ട്), മണലിത്തറ (മൂന്ന്), കരുമത്ര (രണ്ട്), മംഗലം (ഒന്ന്), പാർളിക്കാട് (ഒന്ന്) എന്നീ കുതിരകളാടൊപ്പം രണ്ട് ക്ഷേത്രക്കുതിരകളും എഴുന്നള്ളിപ്പിൽ കണ്ണികളാകും. ഹരിജൻ വേലയും കാവ് കയറും. രാത്രി എട്ടിന് വിജയ് യേശുദാസ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും രാത്രി 11ന് സദനം രാമകൃഷ്ണന്റെ തായമ്പകയും ഉണ്ടാകും.

കുതിര നിർമ്മാണം പുരോഗമിക്കുന്നു

ഭീമൻ തണ്ടുകളിൽ മുളയും, വൈക്കോലും, ചാക്ക് നൂലും, തുണിയും ഉപയോഗിച്ചുള്ള കുതിര നിർമ്മാണം അവാസനഘട്ടത്തിലാണ്. മനോഹരമായ തലയും മയിൽപീലി മുടിയും സുന്ദരമായ വാലുമൊക്കെ കുതിരകളെ മനോഹരമാക്കും. ജാതിമത ഭേദമന്യേയുള്ള തട്ടക ദേശക്കാർ ചുമലിലേറ്റി ആരവം മുഴക്കിയാണ് കിലോമീറ്ററുകളോളം പാടശേഖരങ്ങളിലൂടെ സഞ്ചരിച്ച് കുതിരകളെ കാവിലെത്തിക്കുക.

പ്ര​ക​മ്പ​നം​ ​കൊ​ള്ളി​ച്ച് ​വെ​ടി​ക്കെ​ട്ട്

പു​ന്നം​പ​റ​മ്പ്:​ ​മ​ച്ചാ​ടി​നെ​ ​പ്ര​ക​മ്പ​നം​ ​കൊ​ള്ളി​ച്ച് ​മാ​മാ​ങ്കം​ ​സാ​മ്പി​ൾ​ ​വെ​ടി​ക്കെ​ട്ട്.​ ​ത​ട്ട​ക​ ​ദേ​ശ​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ ​വെ​ടി​ക്കെ​ട്ട് ​കാ​ണാ​ൻ​ ​നൂ​റു​ക​ണ​ക്കി​ന് ​പേ​രെ​ത്തി.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ആ​ദ്യം​ ​വി​രു​പ്പാ​ക്ക​യും​ ​തു​ട​ർ​ന്ന് ​മ​ണ​ലി​ത്ത​റ​യും​ ​പി​ന്നീ​ട് ​ക​രു​മ​ത്ര​യും​ ​അ​ഗ്നി​ ​പ​ക​ർ​ന്നു.​ ​മ​ണ​ലി​ത്ത​റ​ ​പ​ടി​ഞ്ഞാ​റ്റു​മു​റി​ ​അ​യ്യ​പ്പ​ൻ​കാ​വി​ൽ​ ​ന​ട​ന്ന​ ​ന​ട​പ്പു​ര​ ​പ​ഞ്ച​വാ​ദ്യം​ ​വാ​ദ്യ​വി​സ്മ​യ​മാ​യി.​ ​ക​രു​മ​ത്ര​യി​ൽ​ ​നാ​ട​ൻ​പാ​ട്ട് ​ക​ളി​യ​ര​ങ്ങ് ​ന​ട​ന്നു.

മ​ച്ചാ​ട് ​മാ​മാ​ങ്ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​മ​ണ​ലി​ത്ത​റ​ ​ദേ​ശം​ ​ന​ട​ത്തി​യ​ ​വെ​ടി​ക്കെ​ട്ട്

മണലിത്തറ ദേശത്ത് പുരോഗമിക്കുന്ന പൊയ്ക്കുതിര നിർമ്മാണം

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.