SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

കിടപ്പു രോഗികൾക്ക് സഹായം നൽകി

Increase Font Size Decrease Font Size Print Page
med-help

തൃശൂർ: ശക്തൻ തമ്പുരാൻ ലയൺസ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൊഴുക്കുള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ്, കെ.കെ.സജീവ് കുമാർ, ലയൺസ് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ വിമൽ വേണു എന്നിവർ നിർവഹിച്ചു. കിടപ്പുരോഗികൾക്ക് 10 എയർ ബെഡുകൾ, വീൽചെയറുകൾ, 10 വോക്കെറുകൾ എന്നിവ നൽകി. പ്രസിഡന്റ് മോഹനൻ നടോടി അദ്ധ്യക്ഷനായി. മുൻ പ്രസിഡന്റ് അഡ്വ. പി.ആർ.രാജീവ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ്, സജിത, ജിജി, മോനിഷ, ടി.പ്രധിഷ്, അബിൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി രഘു പണിക്കർ സ്വാഗതം പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY