SignIn
Kerala Kaumudi Online
Saturday, 25 April 2026 7.26 AM IST

യുവതി പ്രവേശനം, കോടതിയെ സമീപിച്ചത് കലാപമുണ്ടാക്കാൻ: മന്ത്രി ബിന്ദു

Increase Font Size Decrease Font Size Print Page
bindhu

തൃശൂർ : ശബരിമല വിഷയത്തിൽ കോടതിയെ സമീപിച്ചത് കലാപമുണ്ടാക്കാനുള്ള ലക്ഷ്യത്തിലാണെന്ന് മന്ത്രി ഡോ.ആർ.ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനിത മന്ത്രിയെന്ന നിലയിൽ ഇതല്ല സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന വ്യക്തമായ കാഴ്ചപ്പാടുണ്ട്. സ്ത്രീകൾക്ക് നിരവധി പ്രശ്‌നങ്ങളാണുള്ളത്. അതിലൊന്നും പരിഹാരം കണ്ടെത്താൻ ഇനിയുമായിട്ടില്ല. എന്തായാലും ഇടതുപ്രവർത്തകയല്ല കോടതിയിൽ പോയത്. ചില നിക്ഷിപ്ത താൽപര്യക്കാരാണ് പിന്നിൽ.

സംഘർഷമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ സമചിത്തതയോടെ മാത്രമേ സർക്കാരിന് തീരുമാനമെടുക്കാനാകൂ. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂട്ടായ ചർച്ച നടന്നിട്ടില്ല. അതിസങ്കീർണമായ പ്രശ്‌നമാണിത്. സർക്കാരിന്റെ അഭിപ്രായം ചോദിച്ചല്ല കോടതി തീരുമാനമെടുത്തത്. കോടതി പറഞ്ഞത് അംഗീകരിക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. അകാരണമായി സർക്കാരിനെ പ്രതിസ്ഥാനത്ത് നിറുത്തുകയാണ് പലരും. കോൺഗ്രസ് വോട്ടിനായി ഇത് പ്രയോജനപ്പെടുത്തുകയാണ്. പ്രേംകുമാർ കോൺഗ്രസിലേക്ക് പോകുമെന്ന് കരുതുന്നില്ല. ഇവിടെ തുടർന്നാൽ ഇനിയും അവസരമുണ്ടാകും. കോൺഗ്രസിലേക്ക് പോകുന്നവരോട് അവരുടെ ഗതികേടെന്നേ പറയാനാകൂവെന്നും മന്ത്രി പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.