SignIn
Kerala Kaumudi Online
Saturday, 25 April 2026 4.17 AM IST

പൊയ്ക്കുതിരകൾ നിറഞ്ഞാടി: കൂട്ടവെടിയോടെ ‌ മാമാങ്കം സമാപിച്ചു

Increase Font Size Decrease Font Size Print Page
kuthira

വടക്കാഞ്ചേരി: ഉത്സവപ്രേമികൾക്ക് മതിവരാക്കാഴ്ചകൾ സമ്മാനിച്ച് മച്ചാട് മാമാങ്കം സമാപിച്ചു. ചൊവ്വാഴ്ച നടന്ന ചടങ്ങുകളുടെ തുടർച്ചയായി ഇന്നലെ പുലർച്ചെ പഞ്ചവാദ്യവും മേളവുമുണ്ടായി. ശേഷം കുതിരകളി ആരംഭിച്ചു. തട്ടകദേശക്കാർ കുതിരകളെ മുകളിലോട്ട് എറിഞ്ഞ് അമ്മാനമാടിയപ്പോൾ ആവേശം വാനോളമായി. ഏഴാംപൂജ 20ന് വൈകിട്ട് മൂന്നിന് നടക്കും. 2027ലെ മാമാങ്കത്തിന് പനങ്ങാട്ടുകര വിഭാഗം നേതൃത്വം നൽകും.

കൂത്തുകൾക്ക് തുടക്കം: സേതുബന്ധനം നടന്നു

മാമാങ്കത്തിന് ശേഷം നടക്കുന്ന തോൽപ്പാവക്കൂത്തുകൾക്ക് തുടക്കമായി. തുളസി കുത്തന്നൂരാണ് നേതൃത്വം. ഇന്നലെ ദേവസ്വം കൂത്തായിരുന്നു. സേതുബന്ധനം കഥയാണ് അരങ്ങിലെത്തിയത്. ഇന്ന് കരുമത്ര ദേശത്തിന്റെ അംഗൻ ദൂത് കൂത്തുമാടത്തിൽ അവതരിപ്പിക്കും. നാളെ മംഗലം (കുംഭകർണ വധം), പാർളിക്കാട് (ശനി അതികായ വധം), മണലിത്തറ (ഞായർ ഇന്ദ്രജിത് വധം), തിങ്കൾ (ദേശക്കൂത്ത് രാവണവധം), ചൊവ്വ (വിരുപ്പാക്ക പട്ടാഭിഷേകം) കൂത്തുകൾ നടക്കും. 23ന് തെക്കുംകര വിഭാഗത്തിന്റെ കൂത്ത് സദ്യയും ഉണ്ടാകും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.