
തൃശൂർ: വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷന്റെ ഡയറക്ടറായിരുന്ന ഡോ. ലക്ഷ്മികുമാരിയുടെ നവതി ആഘോഷത്തിന് നാളെ കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രത്തിൽ തുടക്കമാകുമെന്ന് സംഘാടകർ. പകൽ 11ന് ആനന്ദവനം ഭാരതി സ്വാമികൾ ഉദ്ഘാടനം ചെയ്യും. ശാരദാ മഠത്തിലെ വിമല പ്രാണാ മാതാജി പ്രഭാഷണം നടത്തും. മാർച്ച് ഒന്നിന് സമാപിക്കും. വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷന്റെ ഡയറക്ടറായിരുന്ന ഡോ. ലക്ഷ്മി കുമാരിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിവേക ജ്യോതി പുരസ്‌കാരത്തിന് ഡോ. പി ഭാനുമതി അർഹയായി. ഓട്ടിസം ബാധിച്ച കുട്ടികൾക്കിടയിൽ നടത്തിയ നിസ്വാർത്ഥ പ്രവർത്തനമാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് ഒന്നിന് കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രത്തിൽ പുരസ്‌കാരം വിതരണം ചെയ്യും.
പി.എൻ. ജോഷി, കെ.എൻ. അനിൽകുമാർ, ടി. സുധാകർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.