
തൃശൂർ: ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രചാരണത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച 'ആരോഗ്യം ആനന്ദം' പൊതുജനാരോഗ്യ പ്രവർത്തനത്തിന്റെ ഭാഗമായി ശനിയാഴ്ച വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പരിപാടി സംഘടിപ്പിക്കും. രാവിലെ 10ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. നാഷണൽ ആയുഷ് മിഷൻ ഭാരതീയ വകുപ്പിന്റെയും ഹോമിയോ വകുപ്പിന്റെയും സഹകരണത്തോടെയാണ് 'ആരോഗ്യം ആനന്ദം' കാമ്പയിൻ. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്.ബീനാകുമാരി, ഡോ. ആര്യ സോമൻ, ഡോ. സിനി രമ്യ, ഡോ. പി.ജെ.ജിന്റോ, ഡോ. കെ.പി.സുധീർകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.