
മുളങ്കുന്നത്തുകാവ് : ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കോൺഗ്രസ് പ്രതിഷേധം സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. കാൽമുട്ട് വേദനയുമായി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ തൃശൂർ തൃക്കൂർ സനൂപിന്റെ രണ്ട് കണ്ണുകളും നഷ്ടപ്പെടാൻ ഇടയാക്കിയ ഡോക്ടർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശുപത്രി വികസന സമിതി അംഗവും കെ.പി.സി സെക്രട്ടറിയുമായ രാജേന്ദ്രൻ അരങ്ങത്തും പ്രവർത്തകരും കുത്തിയിരിപ്പ് സമരം നടത്തിയത്. മെഡിക്കൽ കോളജ് പൊലീസ് എസ്.എച്ച്.ഒ പ്രദീപന്റെ നേത്യത്വത്തിൽ പൊലീസ് സംഘം സഥലത്തെത്തി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പി.ജി.ജയദീപ്, സുരേഷ്, പി.വി. ബിജു, എ.എം.ജയ്‌സൺ, എൻ.ആർ.സതീശൻ എന്നിവർ സമരത്തിന് നേത്യത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |