കൈപ്പറമ്പ്: പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പറവകൾക്ക് സ്‌നേഹതണ്ണീർക്കുടം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവീസ് ചിറമ്മൽ നിർവഹിച്ചു. കുറുമാൽ കിഡ്‌നി ഫെഡറേഷൻ ഡയാലിസിസ് സെന്ററിൽ നടന്ന യോഗത്തിൽ പ്രകൃതിസംരക്ഷണ സംഘം ജില്ല പ്രസിഡന്റ് ഡോ.ജോൺസൻ ആളൂർ അദ്ധ്യക്ഷത വഹിച്ചു. റിട്ട.എസ്.ഐ.കെ.എ. ഡേവി മുഖ്യാതിഥിയായി. പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ എൻ.ഷാജി തോമസ് ബ്രോഷർ കൈമാറ്റം നടത്തി. പ്രദീപ് ചെറുവശ്ശേരി,കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി പ്രസിഡന്റ് പി.ജെ.ജോയ് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ വേനൽകാലത്ത് സ്‌നേഹതണ്ണീർക്കുടം പദ്ധതിയുടെ ഭാഗമായി 817 സ്ഥലങ്ങളിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ചതായി ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |